
മലപ്പുറം: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അധ്യാപകർക്കായി നടത്തിയ ഫുട്‌ബോൾ മത്സരം കൂട്ടിലങ്ങാടി ബി സ്‌ക്വയർ ടർഫിൽ സന്തോഷ് ട്രോഫി താരം സഫുവാൻ മേമന ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കോട്ട വീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഫൈനൽ മത്സരത്തിൽ മങ്കട ഉപജില്ലയും കിഴിശ്ശേരി ഉപജില്ലയും തമ്മിലായിരുന്നു മത്സരം. കളിയിലും പെനാൽറ്റിയിലും സമനില പാലിച്ചതിനാൽ ടോസിലൂടെ കിഴിശ്ശേരി ഉപജില്ലവിജയിക്കുകയായിരുന്നു. വിജയികൾക്ക് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അബ്ദുള്ള ട്രോഫികൾ വിതരണം ചെയ്തു. ജില്ലയിലെ 17 ഉപജില്ലകളിലും മത്സരങ്ങൾ പൂർത്തിയാക്കിയതിനുശേഷമാണ് ജില്ലാ മത്സരം നടത്തിയത്. സംസ്ഥാന സെക്രട്ടറി മജീദ് കാടങ്ങൽ ജില്ല ട്രഷറർ കെ.എം.ഹനീഫ, ജില്ലാ ഭാരവാഹികളായ സഫ്ത്തറലി വാളൻ, എ. കെ. നാസർ, വി. ഷാജഹാൻ, കെ.പി.ഫൈസൽ, എം. മുഹമ്മദ് സലീം, പി.മുഹമ്മദ് ഷമീം, പി.കെ.സൈതലവി, സക്കീർ ഹുസൈൻ, സാദിക്ക് കട്ടുപാറ, എ.എം.ഷംസു, ഷെഫിൻ അരിപ്ര, സിദ്ദീഖ്, ജാഫർ വെള്ളേക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.