bus

മലപ്പുറം: മിന്നൽ പണിമുടക്കെന്ന പേരിൽ ബസ്സ് സർവ്വീസ് നിർത്തിവെക്കുന്ന ജനദ്രോഹ നടപടിക്കെതിരെ അടിയന്തിരമായി നിയമ നിർമ്മാണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് മലപ്പുറം ജില്ല ഐ.എൻ.എൽ കമ്മിറ്റി മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും
നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടിസി സർവ്വീസ് താരതമ്യേന കുറഞ്ഞ പ്രദേശമായ മലപ്പുറം ജില്ലയിൽ മിക്ക റൂട്ടുകളിലും ജനങ്ങൾ ഗതാഗതത്തിന് ആശ്രയിക്കുന്നത് സ്വകാര്യ ബസ്സുകളേയാണ്.
അപ്രഖ്യാപിതമായി നടത്തുന്ന പണിമുടക്ക് കാരണം കഴിഞ്ഞ ദിവസം പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികളടക്കം ഏറെ പ്രയാസപ്പെട്ട അനുഭവം ജില്ലയിയുണ്ടായി. നാൽപത്തെട്ട് മണിക്കൂർ മുമ്പ് നോട്ടീസ് നൽകാതെ ബസ്സ് സർവ്വീസ് നിർത്തിവെക്കുന്ന സമരരീതി നിയമപരമായി നിരോധിക്കണമെന്നും ഇത് സംബന്ധിച്ച് നൽകിയ നിവേദനത്തിൽ ജില്ല പ്രസിഡന്റ് സമദ് തയ്യിലും ജനറൽ സിക്രട്ടറി സി.പി.അബ്ദുൽ വഹാബും ആവശ്യപ്പെട്ടു. സംസ്ഥാന മനുഷ്യാ അവകാശ കമ്മീഷനും വിഷയത്തിൽ ഇടപെടണമെന്ന് അഭ്യാർത്ഥിച്ച് നിവേദനം നൽകി.