
മലപ്പുറം: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അദ്ധ്യാപകർക്കായി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരം കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി മജീദ് കാടേങ്ങൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കോട്ട വീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഫൈനൽ മത്സരത്തിൽ മങ്കട ഉപജില്ല പത്ത് വിക്കറ്റിന് കിഴിശ്ശേരി ഉപജില്ലയെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. വിജയികൾക്ക് കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി മജീദ് കാടേങ്ങൽ ട്രോഫികൾ വിതരണം ചെയ്തു. വിവിധ ഉപജില്ലകളിൽ നിന്നുള്ള വിജയികൾ പങ്കെടുത്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ.എം ഷഹീദ് ,ജില്ല ട്രഷറർ കെ.എം.ഹനീഫ, ജില്ലാ ഭാരവാഹികളായ സഫ്ത്തറലി വാളൻ, എ.കെ.നാസർ, വി. ഷാജഹാൻ, പി.മുഹമ്മദ് ഷമീം, പി കെ.സൈതലവി, ജാഫർ വെള്ളേക്കാട്ട്, ഇബാഹിം അടാട്ടിൽ, ആസിഫ് വേങ്ങര, പി.റബീഹ്, സി.നസീഫ്, വി.യാക്കൂബ്, എം.ടി.അനീസ് തുടങ്ങിയവർ സംസാരിച്ചു.