mehandi

കോട്ടക്കൽ: ക്ലാരി പുത്തൂർ എ.എം.എൽ.പി സ്‌കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ ഗ്രൗണ്ടിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി. 125 ഓളം കലാകാരന്മാരാണ് മത്സരത്തിൽ പങ്കെടുത്തത്. ഒന്നാം സ്ഥാനം ശ്രുതി ആൻഡ് മഞ്ജുഷ കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഫാത്തിമ രിഫ ആൻഡ് ഷഹന എന്നിവരും മൂന്നാം സ്ഥാനം അഫിയ ഉമ്മർ ആൻഡ് ഉനൈഫ എന്നിവരാണ് കരസ്ഥമാക്കിയത്. ഹാബീബ അൻവർ, മുനീറ എടരിക്കോട്, ഫിദ എന്നിവർ പ്രത്യേക പുരസ്‌കാരത്തിനു അർഹരായായി. സമ്മാനദാനം കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.വഹീദ നിർവഹിച്ചു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അലി ചെമ്പൻ, മാനേജർ ഇസ്മായിൽ പൂഴിക്കൽ, വാർഡ് മെമ്പർ ഇസ്മായിൽ ചോലയിൽ, ജെ.സി.ഐ കോട്ടക്കൽ മേഖല പ്രസിഡന്റ് ശാദുലി, ജെ.സി.ഐ സോൺ സെക്രട്ടറി ഷഫീഖ് വടക്കൻ, മെമ്പർ ശ്രീരേഖ മുല്ലൻഞ്ചേരി. ഷബ്ന മോൾ. ഹെഡ്മാസ്റ്റർ കെ.മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.