
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ബ്ലോക്ക് പെൻഷൻ ദിനാചരണം സി.ആർ. മാസ്റ്റർ ഹാളിൽ (പെൻഷൻ ഭവൻ, അങ്ങാടിപ്പുറം) കെ.എസ് എസ് പി യു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സുബഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. എം. സേതുമാധവന്റെ അദ്ധ്യക്ഷതയിൽ കെ.എ.ആന്റണി മുഖ്യ പ്രഭാഷണം നടത്തി. എൻ. മാധവൻ കുട്ടി ആശംസയും എം.മുകുന്ദൻ സ്വാഗതവും റഹീമ ബീഗം നന്ദിയും പറഞ്ഞു. ഇനിയും പൂക്കുന്ന നമ്മൾ എന്ന കലാ കായികമത്സരങ്ങളിൽ വിജയികളായ 17 പേർക്കുള്ള ഉപഹാരങ്ങൾ എം.സേതുമാധവൻ, എൻ.സ്മിത, എ.പി.വർഗീസ്, കെ.എ.ആന്റണി, വി.അബ്ദുൾഹമീദ്, എ.എൻ. വിശ്വംഭരൻ തുടങ്ങിയവർ വിതരണം ചെയ്തു.