camp

പെരിന്തൽമണ്ണ: അലിഗഡ് മുസ്ലീം സർവകലാശാല മലപ്പുറം കേന്ദ്രത്തിന്റെ ആദ്യ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് എരവിമംഗലത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങ് പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഡോ. രാഹുൽ വി. രാജൻ സ്വാഗതം പറഞ്ഞു. പ്രാദേശിക സമൂഹവുമായി ഇടപഴകാനുള്ള വിദ്യാർത്ഥികളുടെ അവസരത്തിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്ഘാടന ചടങ്ങിന്റെ മുഖ്യാതിഥി അബ്ദുൾ സലാം, പസഫിക് വാലി ട്രസ്റ്റ് ചെയർമാൻ എരവിമംഗലം സലിം, സെന്റർ അസിസ്റ്റന്റ് രജിസ്ട്രാർ മുഹമ്മദ് അഹ്സം ഖാൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സിദ്ര ഫാത്തിമ നന്ദിയും പറഞ്ഞു.