waste-management

വേങ്ങര: തോട്ടശ്ശേരിയറ സൗഹൃദ വേദി ക്ലീൻ തോട്ടശ്ശേരിയറ എന്ന പേരിൽ നടത്തുന്ന മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി ലഘുലേഖ വിതരണവും ബോധവത്കരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ നിർവഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ചാലിൽ ശങ്കരൻ അദ്ധ്യക്ഷനായ പരിപാടിക്ക് ഇസ്മായിൽ കാവുങ്ങൽ ആശംസകൾ അറിയിച്ചു. പരിപാടിക്ക് സൗഹൃദവേദി ചെയർമാൻ എൻ.പി.ബിജീഷ് സ്വാഗതവും ജോയിന്റ് കൺവീനർ കെ.പി.അനസ് നന്ദിയും അറിയിച്ചു. പരിപാടികൾക്ക് പി.ഇ.ഷഫീക്ക്,പ്രജീഷ്, പി.ഇ.രായീൻ മുഹമ്മദ്, കുഞ്ഞഹമ്മദ് കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി. ബോധവൽക്കരണ പോസ്റ്ററുകളുമായുള്ള കുട്ടികളുടെ സൈക്കിൾ റൈഡ് പരിപാടിക്ക് മിഴിവേകി.