inaguration

മലപ്പുറം: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പെൻഷൻ ദിനം ആചരിച്ചു.
യോഗം ജില്ലാ സെക്രട്ടറി കെ.എ. സുന്ദരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി പി.സി.വേലായുധൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രായമായ പെൻഷൻകാരെ ചടങ്ങിൽ ആദരിച്ചു.യോഗത്തിൽ ഒ.പി.കെ. അബ്ദുൽ ഗഫൂർ, പി.മൂസ്സാൻ, കെ.നന്ദനൻ, കെ.എം.സരള എന്നിവർ സംസാരിച്ചു.