1

എടവണ്ണപ്പാറ : വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പരിസ്ഥിതി മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി. വാഴക്കാട് ഗ്രാമപഞ്ചായത്ത് ജൈവവൈവിദ്ധ്യ പരിപാലന സമിതിയുടെ അനാസ്ഥക്കെതിരെയും ജൈവ വൈവിദ്ധ്യ രജിസ്റ്റർ കാണാത്തതിൽ പ്രതിഷേധിച്ചും മുടക്കോഴിമല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ധർണ്ണ. മുഹമ്മദ് കുഞ്ഞിക്കോയയുടെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോവാസു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രാജൻ, ഒ.അബ്ദു , കരീം എളമരം, ശബരി, സുധീഷ്, ഷുക്കൂർ, ബി.പി. റഷീദ്, അബ്ബാസ്, അബൂട്ടി, സി. അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.

പരിസ്ഥിതി മനുഷ്യാവകാശ സംരക്ഷണ സമിതി വാഴക്കാട് ഗ്രാമപഞ്ചായത്തിന് മുന്നിൽ നടത്തിയ പഞ്ചായത്ത് ഓഫീസ് ധർണ്ണ ഗ്രോ വാസു ഉദ്ഘാടനം ചെയ്യുന്നു