
ചങ്ങരംകുളം: കോക്കൂർ ഗവ:ഹൈസ്‌ക്കൂളിൽ 1992-93 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികളും അദ്ധ്യപകരും ഓട്ടോഗ്രാഫ് -93 എന്ന പേരിൽ സ്‌കൂൾ കാമ്പസിൽ സംഗമിച്ചു. സംഗമത്തിൽ ആദരവ്, ഉപഹാര സമർപ്പണം, കലാപരിപാടികൾ എന്നിവ നടന്നു. പി.ടി.എ പ്രസിഡന്റ് മുജീബ് കോക്കൂർ ഉദ്ഘാടനം ചെയ്തു. അഷറഫ് കൊഴിക്കര അദ്ധ്യക്ഷത വഹിച്ചു. കെ.വി. സൈഫുദ്ധീൻ, ഹുറൈർ കൊടക്കാട്ട്, ജലീൽ വൈരങ്കോട്, രൂപേഷ് ചങ്ങരംകുളം, പി. ഇ . ജലീൽ, റഫീഖ് എറവറാംകുന്ന്, ഇ.വി. മുജീബ്, റസാക്ക് നെല്ലറ, കെ. വി. ഹനീഫ, ഹാബിറ ചാലിശ്ശേരി, മുജീബ് കൊഴിക്കര, റസിയ അബ്ബാസ്, കെ. സുഹറാബി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.