d

തിരൂർ: വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം 2023-24 പുതിയ ബാച്ചിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. തിരൂർ ഡി.ഇ.ഒ പി.വി.സാബു അദ്ധ്യക്ഷത വഹിച്ചു.

മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി. രമേഷ് കുമാർ മുഖ്യാതിഥിയായി. തിരൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അബ്ദുസലാം വിദ്യാർത്ഥികൾക്കുള്ള പുസ്തക വിതരണം നടത്തി. വിദ്യാർത്ഥികൾക്കുള്ള പ്രൊജക്റ്റ് കിറ്റ് വിതരണം തിരൂർ ബി.പി.സി ടി.വി. ബാബു നിർവഹിച്ചു.ഡയറ്റ് ഫാക്കൽറ്റി വിനോദ്, ഐടി കോഡിനേറ്റർ ഇർഷാദ്, റിസോഴ്സ് പേഴ്സൺ എൻ.എം.സാബിറഎന്നിവർ ആശംസകകളർപ്പിച്ചു. തിരൂർ വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോ ഓർഡിനേറ്റർ ഹസ്സൻ സ്വാഗതവും റിസോഴ്സ് പേഴ്സൺ കെ.വി. മിനി നന്ദിയും പറഞ്ഞു.

.