d
കെയർ പദ്ധതിക്ക് തുടക്കമായി

വണ്ടൂർ: പോരൂർ ചെറുകോട് ടൗൺ ടീം ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കെയർ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം യൂട്യൂബർ മൊയ്നു നിർവ്വഹിച്ചു.
കിടപ്പിലായ രോഗികൾക്ക് ആവശ്യമായ വീൽചെയറുകൾ, ഓക്സിജൻ സിലിണ്ടർ, എയർ ബെഡ് ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി എത്തിച്ചു നൽക്കുന്നതാണ് പദ്ധതി. ആസിഫ് പൊറ്റയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ടി.അജ്മൽ ,
യു.സി.നന്ദകുമാർ, ഷൗക്കത്ത് മലക്കൽ, അമീർ ബെന്നി, ഷാജഹാൻ പൂന്തോട്ടിൽ, എം മുജീബ് റഹ്മാൻ , കളത്തിൽ അസൈനാർ ഹാജി, കന്നങ്ങാടൻ ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു