
തിരൂരങ്ങാടി: മൂന്നിയൂർ ആരോഗ്യ വകുപ്പും മൂന്നിയൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിൽ ലൈസൻസ്, ഹെൽത്ത് കാർഡ്, കുടിവെള്ള ഗുണനിലവാര സർട്ടിഫിക്കറ്റ് എന്നിവയില്ലാതെ പ്രവർത്തിച്ച തലപ്പാറയിലെ തട്ടുകടയുടെ പ്രവർത്തനം താത്കാലികമായി നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകി.
പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ബോദ്ധ്യമായി. എച്ച്.ഐ കെ.സി. ഹസിലാൽ, ജെ.എച്ച്.ഐമാരായ വി.പ്രശാന്ത്, എം. അശ്വതി, എഫ്. ജോയി, മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് എച്ച്.ഐ പി. ദീപ്തി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ഭക്ഷണ പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ ലൈസൻസ്, ആറുമാസം കൂടുമ്പോൾ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് എന്നിവയില്ലാത്തവർ ഉടൻ എടുക്കണമെന്ന് എം.ഒ മുഹമ്മദ് റഫീഖ് പുള്ളാട്ട് അറിയിച്ചു.