വണ്ടൂർ: പിണറായി സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ജനദ്രോഹ ദുർഭരണത്തിനുമെതിരെ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി വണ്ടൂരിൽ വിചാരണ സദസ് സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
വണ്ടൂർ യു.ഡി.എഫ് ചെയർമാൻ പി. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. പി. ഷംസുദ്ധീൻ എം.എൽ.എ , എ.പി. അനിൽകുമാർ എം.എൽ.എ , ഇ. മുഹമ്മദ് കുഞ്ഞി, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, ആലിപ്പറ്റ ജമീല, കെ.ടി. അജ്മൽ, കെ.സി. കുഞ്ഞി മുഹമ്മദ്, പി. മജീദ്, ടി.പി. ഗോപാലകൃഷ്ണൻ, കളത്തിൽ കുഞ്ഞാപ്പുഹാജി തുടങ്ങിയവർ പങ്കെടുത്തു