മലപ്പുറം: ജനുവരി 27,28, തീയതികളിൽ തിരൂർ ടൗൺഹാളിൽ നടക്കുന്ന ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഐ.എൻ.എ.യു.സി സംസ്ഥാന പ്രസിഡന്റ് ബിനേഷ് ശങ്കറിന് നൽകി നിർവഹിച്ചു. ഐ.എൻ.എ.യു.സി ദേശീയ രക്ഷാധികാരിയും മുൻ ടൂറിസം വകുപ്പ് മന്ത്രിയുമായ എ.പി അനിൽകുമാർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സീനിയർ വൈസ് പ്രസിഡന്റ് എൻ.വി. മുഹമ്മദലി, വൈസ് പ്രസിഡന്റ് ഡോ. അബു കുമ്മാളി, ജനറൽ സെക്രട്ടറി നൗഫൽ മേച്ചേരി, സെക്രട്ടറി വി.ടി. നന്ദകുമാർ, മഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഹുസൈൻ വല്ലാഞ്ചിറ സംസാരിച്ചു.