d
കെ പി സി സി ജന.സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂർ : മുൻസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ നടത്തി. ചടങ്ങിൽ സംസ്ഥാന ഹൗസിംഗ് ഫെഡറേഷൻ ഡയറക്ടറായി തിരഞ്ഞെടുത്ത വി.എ.കരീം, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുത്ത അബ്ദുള്ള വല്ലാഞ്ചിറ, പുതുതായി തിരഞ്ഞെടുത്ത മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ എന്നിവർക്ക് സ്വീകരണം നൽകി . കെ.പി.സി.സി ജന.സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് അഡ്വ ഷെറി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പാലൊളി മെഹബൂബ് മുഖ്യ പ്രഭാഷണം നടത്തി. വി. എ കരീം, എ. ഗോപിനാഥൻ, പി. ടി. ചെറിയാൻ, എം.കെ.ബാലകൃഷ്ണൻ, അമീർ പൊറ്റമൽ, അജ്മൽ സൈഫു, ടി.എം.എസ് ആസിഫ്, അർജുൻ, ഡെയ്സി ചാക്കോ, ഷിബിൽ റഹ്മാൻ, അബ്ദുള്ള വല്ലാഞ്ചിറ, ഷാനവാസ് പട്ടിക്കാടൻ തുടങ്ങിയവർ സംസാരിച്ചു.