പ്രകാശനം ചെയ്തു

നിലമ്പൂർ: ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച പി.സി.തിരുവാലിയുടെ കവിതാ സമാഹാരം നിഴലാഴം കവി ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. എഴുത്തുകാരൻ എ.പി.അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. എം.ഇ.എസ് മമ്പാട് കോളേജിൽ നടന്ന പരിപാടിയിൽ കോളേജ് മുൻ പ്രിൻസിപ്പൽ ഒ.പി.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. കാർട്ടൂണിസ്റ്റ് ഉസ്മാൻ ഇരുമ്പുഴി പുസ്തകം പരിചയപ്പെടുത്തി. കവി വി.പി.ഷൗക്കത്ത്, ഗാന രചയിതാവ് പ്രഭാകരൻ നറുകര, മാപ്പിള കലാ അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ സംസാരിച്ചു.

ചിത്രം:
പി.സി.തിരുവാലിയുടെ നിഴലാഴം കവിതാ സമാഹാരം ആലങ്കോട് ലീലാകൃഷ്ണൻ എ.പി.അഹമ്മദിന് നൽകി പ്രകാശനം ചെയ്യുന്നു.