പ്രതിഷേധിച്ചു
മലപ്പുറം: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ കാണിച്ച നിരുത്തരവാദപരമായ നടപടിയിൽ പട്ടിക ജാതി മോർച്ച മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.
കേസ് അന്വേഷണത്തിൽ പൊലീസിനുണ്ടായ വീഴ്ച്ചയും പ്രതിക്ക് രക്ഷപ്പെടാൻ അനുവദനീയമായ രീതിയിൽ കുറ്റപത്രം തയ്യാറാക്കുകയും ചെയ്തതിനെതിരെയും കമ്മിറ്റി വിമർശിച്ച. ജില്ലാ പ്രസിഡന്റ് കെ.സി.ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ കാവനൂർ ശങ്കരൻ, വാസു കോട്ടപ്പുറം, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുബ്രഹ്മണ്യൻ വള്ളിക്കുന്ന്, സുബ്രഹ്മണ്യൻ വെള്ളില, സെക്രട്ടറിമാരായ സുബ്രഹ്മണ്യൻ, മഞ്ചേരി വേലായുധൻ നിലമ്പൂർ, ട്രഷറർ മണികണ്ഠൻ ഏലംങ്കുളം സംസാരിച്ചു.