
മലപ്പുറം: കാർഷിക, ചെറുകിട വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികൾ മുൻനിർത്തി ജനുവരി അവസാന വാരത്തിൽ മമ്പുറത്ത് കാർഷിക സെമിനാർ സംഘടിപ്പിക്കാൻ കിസാൻ ജനത ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇടതുപക്ഷ കർഷക സംഘടനകളുടെ അഭിമുഖ്യത്തിൽ 30ന് അപ്പോളോ ടയേഴ്സിന് മുന്നിൽ നടത്തുന്ന ധർണയുടെ പ്രചരണാർത്ഥം ജില്ലയിൽ നടത്തുന്ന വാഹന പ്രചരണ ജാഥ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു . ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സബാഹ് പുൽപ്പറ്റ ഉദ്ഘാടനം ചെയ്തു. കിസാൻ ജനത ജില്ലാ പ്രസിഡന്റ് കെ.സി.സൈതലവി അദ്ധ്യക്ഷനായി. ഒഴുകൂർ മുഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ഒ.പി.ഇസ്മായിൽ, മാനുവൽ കുട്ടി മണിമല, എൻ.പി.മോഹൻരാജ,് എസ്.ഖമറുദ്ദീൻ, സംസാരിച്ചു.