award


മലപ്പുറം: അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മറ്റി വിദ്യാഭ്യാസ ജില്ലയിലെ അറബി അദ്ധ്യാപകർക്കായി പ്രബന്ധരചന മത്സരം നടത്തി .
അറബിക് ഭാഷ അനന്ത സാദ്ധ്യതകൾ എന്ന വിഷയത്തിലാണ് മത്സരം നടന്നത്. പി.സുഹൈൽ, കെ.എം.ആരിഫ, എം.മൈമൂന ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് മലപ്പുറം മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി സമ്മാനം നൽകി. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽഹഖ് മാസ്റ്റർ, സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.ഫാറൂഖ് മാസ്റ്റർ, ജില്ലാ പ്രസിഡന്റ് പി.അഷ്റഫ് മാസ്റ്റർ സംസാരിച്ചു.