committe

യൂണിവേഴ്സിറ്റി: പെരുവള്ളൂർ പഞ്ചായത്ത് ആസ്ഥാനമാക്കി ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പെരുവള്ളൂർ പഞ്ചായത്ത് അഡ്‌ഹോക്ക് കമ്മറ്റി നിലവിൽവന്നു.അഞ്ചാലൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗം അഞ്ചാലൻ സക്കീർ അദ്ധ്യക്ഷത വഹിച്ചു. ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രടറി ഫക്രുദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.ബ്രൈറ്റ് റസാഖ്, ഇല്യാസ് വണ്ടൂർ, അബ്ദു റസാക്ക്, മഞ്ചേരി, ഷാഹുൽ ഹമീദ്, അബ്ദുറഹിമാൻ പാമങ്ങാടൻ പ്രസംഗിച്ചു. ഒറുവിൽ അഷ്റഫ് സ്വാഗതവും ലത്തീഫ് പടിക്കൽ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി അഞ്ചാലൻ സക്കീർ (പ്രസിഡന്റ്), പി.കോയ, അഹമ്മദ് പൂക്കാടൻ (വൈസ് പ്രസിഡന്റുമാർ), അഷ്റഫ് ഒറുവിൽ (സെക്രട്ടറി), പി.മുനീർ, സി.മൂസ്സക്കുട്ടി (ജോ. സെക്രട്ടറിമാർ), ലത്തീഫ് പടിക്കൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.