congress

വണ്ടൂർ: പോലീസ് നരനായാട്ടിനെതിരെ വണ്ടൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് അഖിലേന്ത്യാ മഹിളാ കോൺഗ്രസ്സ് സെക്രട്ടറി അഡ്വ.ഫാത്തിമ റോഷ്ന ഉദ്ഘാടനം ചെയ്തു. പത്തു മിനിട്ടോളം പ്രവർത്തകരും പോലീസും തമ്മിൽ എറ്റുമുട്ടി. ചടങ്ങിൽ വണ്ടൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കാപ്പിൽമുരളി അദ്ധ്യക്ഷത വഹിച്ചു. കെ.സി.കുഞ്ഞിമുഹമ്മദ്, പി.വാസദേവൻ, ടി.പി.ഗോപാലകൃഷ്ണൻ, ഇബ്നു കദീർ, അഷ്റഫ് കന്നങ്ങാടൻ,
റഹീം മൂർഖൻ, നൗഷാദ് പൊത്തൻകോടൻ, ബിജേഷ് നെച്ചിക്കോടൻ, നൗഫൽ പാറക്കുളം, ജൈസൽ എടപ്പറ്റ, ഇജ സിറാജ് , സി.സുഹൈൽ, അഫ്ലഹ് തുടങ്ങിയവർ പങ്കെടുത്തു.

വണ്ടൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ അഖിലേന്ത്യാ മഹിളാ കോൺഗ്രസ്സ് സെക്രട്ടറി അഡ്വ.ഫാത്തിമ റോഷ്ന ഉദ്ഘാടനം ചെയ്യുന്നു