
പെരിന്തൽമണ്ണ: മങ്കട മണ്ഡലത്തിൽ നിർധനരായ രണ്ട് വ്യാപാരികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി വീട് വച്ച് നൽകുമെന്നും, വ്യാപാരി ക്ഷേമനിധിയിൽ എല്ലാ വ്യാപാരികളും അംഗങ്ങളാകണമെന്നും ഹരിത കർമ്മസേനയുമായി സഹകരിക്കണമെന്നും സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവുഹാജി പറഞ്ഞു. മങ്കട മണ്ഡലം പി.എസ്.ടി ക്യാമ്പ് വയനാട്ടിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് നിവിൽ ഇബ്രാഹിം, ജില്ലാ സെക്രട്ടറി ഹക്കീം ചങ്കരത്ത്, യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ, മങ്കട മണ്ഡലം പ്രസിഡന്റ് മുഹമ്മദലി തിരൂർക്കാട്, മണ്ഡലം ജനറൽ സെക്രട്ടറി അനീസുദ്ധീൻ മുല്ലപ്പള്ളി, ട്രഷറർ അലി സൈനാസ് തുടങ്ങിയവർ പ്രസംഗിച്ചു.