
മലപ്പുറം: സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള ചാൻസലറുടെ ഗൂഡാലോചനക്കെതിരെയും ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുന്ന കേന്ദ്ര നയം തിരുത്തണമെന്നും കോളേജ് അധ്യാപകർക്ക് അർഹതപ്പെട്ട ഡിഎ ഉടൻ അനുവദിക്കണമെന്നും സംസ്ഥാനത്തിന് അർഹമായ കേന്ദ്ര വിഹിതം നൽകണമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഫെഡറലിസം സംരക്ഷിക്കണമെന്നും പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് കേരള ഗവൺവെന്റ് കോളേജ് ടീച്ചേഴ്സ് മലപ്പുറത്ത് സായാഹ്്ന ധർണ്ണ നടത്തി. ധർണ്ണ സ്‌പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് വി.പി.അനിൽ ഉദ്ഘാടനം ചെയ്തു. എ.കെ.ജി.സി.ടി. ജില്ലാ പ്രസിഡന്റ് സഗീറ എം.പി. അദ്ധ്യക്ഷത വഹിച്ചു.