karshaka

മലപ്പുറം: ജില്ലയിൽ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ വാഹന പ്രചരണ കർഷക ജാഥ ആരംഭിച്ചു. ജാഥ അഖിലേന്ത്യ കിസാൻസഭ സംസ്ഥാന സെക്രട്ടറി പി. തുളസിദാസ് മേനോൻ ഉദ്ഘാടനം ചെയ്തു. ഏറണാകുളം കളമശ്ശേരിയിലുള്ള ടയർ കമ്പനി ഓഫീസുകളിലേക്ക് 30ന് രാവിലെ 10 മണിക്ക് പതിനായിരക്കണക്കിന് റബർ കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് കർഷക മാർച്ചും ഉപരോധ സമരവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ വി.എം.ഷൗക്കത്ത്, വൈസ് ക്യാപ്റ്റൻമാരായ എം.എ.അജയകുമാർ, ജോർജ്ജ് തോമസ്, മാനേജർ സുന്ദർ രാജ്, ജാഥാ അംഗങ്ങളായ മാന്യുവൽ, സാലി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ചു. വിവിധ കർഷക സംഘടന ജില്ലാ നേതാക്കളായ പി.ടി.ഷറഫുദ്ദീൻ, എം.കെ.പ്രദീപ് മേനോൻ, മാത്യു സെബാസ്റ്റിയൻ, ഹരിദാസൻ, നാസർ ഡിബോണ, എ.പി.രാജഗോപാൽ തുടങ്ങിയവർ ജാഥയെ അനുഗമിച്ചു. രാവിലെ പരിയാപുരത്ത വെച്ച് നടന്ന ആദ്യ സ്വീകരണ യോഗത്തിൽ സേവ്യർ അദ്ധ്യക്ഷത വഹിച്ചു.