pravasi
.

മലപ്പുറം: പ്രവാസി സംരംഭകത്വം ജില്ലയുടെ വികസനത്തിന് അനിവാര്യമാണെന്ന് മലപ്പുറം അസി. കലക്ടർ സുമിത് കുമാർ ഠാക്കൂർ പറഞ്ഞു. കോഡൂർ പഞ്ചായത്ത് പ്രവാസികൾക്കായി നടത്തിയ ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.സലീന, ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷരായ ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ടി.ബഷീർ, കെ.പി.റാബിയ, മെമ്പർമാരായ ആസിഫ് മുട്ടിയറക്കൽ, കെ.ടി.റബീബ്, അജ്മൽ തറയിൽ, മുഹമ്മദലി മങ്കരത്തൊടി, പാന്തൊടി ഉസ്മാൻ, മുംതാസ് വില്ലൻ, ഫൗസിയ വില്ലൻ, സമീമത്തുന്നീസ പാട്ടുപാറ, ജൂബി മണപ്പാട്ടിൽ, നീലൻ കോഡൂർ, ശ്രീജ കാവുങ്ങൽ, അമീറ വരിക്കോടൻ, കെ.പി.ശരീഫ, നോർക്ക റൂട്സ് പ്രതിനിധി ജിജി, കേരള ബാങ്ക് പ്രതിനിധി അശോകൻ, ഗ്രാമീണ ബാങ്ക് പ്രതിനിധി ജലജ, വ്യവസായ ഓഫീസർ സുബൈദ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ, എന്റർപ്രൈസ് ഡെവലപ്പ്‌മെന്റ് എക്സിക്യൂട്ടീവ് നവ്യ എന്നിവർ സംസാരിച്ചു.