
മലപ്പുറം: കേരള മുസ്ലിം ജമാഅത്തിന്റെ സോൺ തല നേതൃ സംഗമങ്ങൾക്ക് ജില്ലയിൽ നാളെ തുടക്കമാവും. 'സമർപ്പണം 23' എന്നതിൽ നടത്തുന്ന സംഗമത്തിൽ യുണിറ്റ് പ്രധിനിധികളും,സർക്കിൾ സോൺ ഭാരവാഹികളും പങ്കെടുക്കുന്നത്. ജില്ലയിലെ 13 സോണുകളിൽ നാളെയും ബാക്കി 10 സോണുകളിൽ ഞായറാഴ്ചയുമാണ് നടക്കുന്നത്. സംസ്ഥാന ജില്ലാ ഭാരവാഹികളായ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ് ഫസൽ തങ്ങൾ, സി മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദു റഹ്മാൻ ദാരിമി, മുസ്തഫ കോഡൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി, മാളിയേക്കൽ സുലൈമാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, എൻ അലി അബ്ദുള്ള, ജി അബൂബക്കർ, സി പി സൈദലവി , മുഹമ്മദ് ഹാജി മുന്നിയൂർ തുടങ്ങിയവർ നേതൃത്വം നൽകും.