class

നിലമ്പൂർ: പാലേമാട് ശ്രീ വിവേകാനന്ദ പഠന കേന്ദ്രത്തിൽ നിലമ്പൂർ ടീക് സിറ്റി ലയൺസിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സിലെ വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. പഠനകേന്ദ്രം അദ്ധ്യക്ഷൻ കെ.ആർ. ഭാസ്‌കരപിള്ള ഉദ്ഘാടനം ചെയ്തു. ലയൺ ജോസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. റിട്ട. പോലീസ് സുപ്രണ്ട് എം.പി. മോഹനചന്ദ്രൻ, നർകോട്ടിക് ആക്ട്, ലഹരിവസ്തുക്കളുടെ ലഭ്യത നിയന്ത്രിക്കുവാൻ ചെയ്യേണ്ട നടപടി, ലഹരിക്ക് അടിമപെട്ടവരുടെ ചികിത്സ, പുനരധിവാസം എന്നിവയെ പറ്റി ക്ലാസ്സ് എടുത്തു.