
എടക്കര: എടക്കര പുവ്വത്തിക്കൽ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് സംഗമത്തിൽ പ്രമുഖ പണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നിർവഹിച്ചു. സമസ്ത മണ്ഡലം ട്രഷറർ കെ.ടി. ഇസ്ഹാക്ക് ഫൈസി ചാമപറമ്പ് ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് ശിഹാബുദ്ദീൻ റഹ്മാനി മമ്പാട് അദ്ധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് സലീം എടക്കര ആമുഖഭാഷണം നടത്തി.