xmas

തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്‌കൂൾ വിദ്യാർത്ഥികളുടെ ക്രിസ്മസ് ആഘോഷം വർണാഭമായി. ആശംസാ കാർഡുകൾ തയ്യാറാക്കി ചങ്ങാതിമാർക്ക് കൈമാറിയും പുൽക്കൂട് ഒരുക്കിയും സാന്താക്ലോസിനൊപ്പം ആടിയും പാടിയും കേക്ക് മുറിച്ചും കരോൾ ഗാനങ്ങൾ ആലപിച്ചും കുരുന്നുകൾ ക്രിസ്മസ് ആഘോഷത്തെ കളറാക്കി. പി.ടി.എ പ്രസിഡന്റ് സി.വേലായുധൻ ആദ്യ ആശംസ കാർഡ് സ്‌കൂൾ ലീഡർക്ക് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക വിദ്യാർത്ഥികളായ എം.ഷഫീക്ക്, പി.ജസീല, പി.കെ മൈമൂന, എം.അനുശ്രീ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.