
മലപ്പുറം: മലപ്പുറം കോട്ടപ്പടിയിലെ ഒരുകൂട്ടം കലാകാരന്മാർ ചേർന്ന് ഒരുക്കുന്ന കോട്ടപ്പടി ബ്ലോഗ് എന്ന യൂട്യൂബ് ചാനലിൽ ഉണ്ണീൻകുട്ടി മലപ്പുറം അണിയിച്ചൊരുക്കുന്ന പെറുക്കി കുഞ്ഞാപ്പു എന്ന ടെലിഫിലിമിന്റെ സ്വിച്ച് ഓൺകർമ്മം മലപ്പുറത്തെ പ്രമുഖ കലാകാരൻ കിളിയമണ്ണിൽ ഫസലും ടെലിഫിലിം സിനിമ നാടക സംവിധായകൻ പി.എം.നസീറും ചേർന്ന് നിർവ്വഹിച്ചു. ഉണ്ണീൻകുട്ടി, ഹംസ മുണ്ടുപറമ്പ്, സമീർ കുഞ്ഞിമോൻ, നാസർ, റസാഖ് കുട്ടി, അബ്ദു, ബേബി സീംബ്ര് എന്നിവർ പങ്കെടുത്തു. തിരക്കഥയും സംഭാഷണവും മജീദ് മാനുവും ക്യാമറ എഡിറ്റിംഗ് ഉണ്ണീൻകുട്ടിയുമാണ് നിർവ്വഹിക്കുന്നത്.