kalithozhuthu

വണ്ടൂർ: വൃത്തിയിലുള്ള പാലുൽപാദനം, കറവ പശുക്കളുടെ ആരോഗ്യ സംരക്ഷണം മുതലായവ ലക്ഷ്യമിട്ടുള്ള, കാലിത്തൊഴുത്ത് ആധുനികവൽക്കരണ പദ്ധതിക്ക് പോരൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം. കാരപ്പുറം വെറ്റിനറി ഉപകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് നീലേങ്ങാടൻ മുഹമ്മദ് ബഷീർ പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.പി. സക്കീന അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിൽ അഞ്ചിൽ കൂടുതൽ കറവപ്പശുക്കളേ വളർത്തുന്ന ക്ഷീരകർഷകരായ ഏഴപേർക്കാണ് 50 ശതമാനം സബ്സിഡി നിരക്കിൽ വീൽബാരോ പ്രഷർ വാഷർ എന്നിവ വിതരണം ചെയ്തത്. ചടങ്ങിൽ വെറ്റിനറി സർജൻ ഡോ.എം.രവികുമാർ പദ്ധതി വിശദീകരിച്ചു. വാർഡംഗങ്ങളായ എം.ഹസ്‌ക്കർ മോൻ, കെ. സാബിറ, കെ.സി.സിബി കുമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ഒ.മധുസൂദനൻ, താളിയം കുണ്ട് ക്ഷീരസംഘം സെക്രട്ടറി എം.ഹഫ്സത്ത് തുടങ്ങിയവർ പങ്കെടുത്തു.