
തേഞ്ഞിപ്പലം: മൂന്നിയൂർ പഞ്ചായത്ത് ആസ്ഥാനമാക്കി ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ മൂന്നിയൂർ പഞ്ചായത്ത് അഡ്‌ഹോക്ക് കമ്മറ്റി നിലവിൽവന്നു. ചേളാരിയിൽ ചേർന്ന യോഗത്തിൽ ചേലക്കൽ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ബ്രൈറ്റ് അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അഞ്ചാലൻ സക്കീർ മുഖ്യപ്രഭാഷണം നടത്തി. ഇല്യാസ് വണ്ടൂർ, അബ്ദു റസാക്ക്, മഞ്ചേരി, ഷാഹുൽ ഹമീദ്, അബ്ദുറഹിമാൻ പാമങ്ങാടൻ പ്രസംഗിച്ചു. ഒറുവിൽ അഷ്റഫ് സ്വാഗതവും പുത്തൻപീടിയേക്കൽ സെയ്തലവി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി എം.എ.അസീസ് ചേളാരി പ്രസിഡന്റ്, അബ്ദുൽ അസീസ് ചോലക്കൽ, മുഹമ്മദാലി ഹാജി വൈസ് പ്രസിഡന്റുമാർ, പി. കരുണാകരൻ സെക്രട്ടറി, എൻ.കെ.ബാവ, സുധീർ ജോ.സെക്രട്ടറിമാർ, അബ്ദുൽ കബീർ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.