kalippatam



കോട്ടക്കൽ:കോട്ടൂർ എ. കെ എം ഹയർസെക്കൻഡറി വിദ്യാർഥികൾ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വേറിട്ടതാക്കി.കൈനിറയെ കളിപ്പാട്ടങ്ങളുമായാണ് കോട്ടൂരിലെ സാന്റാക്ലോസ് തൊട്ടടുത്ത അംഗനവാടിയിലെത്തിയത്. സ്‌കൂളിലെ കുട്ടികളിൽ നിന്നും പരീക്ഷാ സമയത്ത് കളിപ്പാട്ടങ്ങൾ ശേഖരിക്കുന്ന പദ്ധതി ' കൈ നിറയേ കളിപ്പാട്ടം ' നടപ്പിലാക്കിയാണ് ഇത് സാധ്യമാക്കിയത്. ക്രിസ്മസ് അപ്പൂപ്പനെ കണ്ട കൗതുകത്തോടൊപ്പം കൈയിൽക്കിട്ടിയ കളിപ്പാട്ടവും നിറചിരിയുമായാണ് അവർ വീട്ടിലേക്ക് മടങ്ങിയത്. പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂൾ പ്രധാനാധ്യാപിക കെ.കെ.സൈബുന്നീസ നിർവഹിച്ചു. വാർഡ് കൗൺസിൽ മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അലി കടവണ്ടി ,അദ്ധ്യാപകരായ പ്രദീപ് വാഴങ്കര, സമീർ മാട്ടുമ്മൽ,കെ.സുധ, എൻ.വിനീത, കെ ശ്രീജ, കെ.ടി ജാനകി, സ്‌കൂൾ ലീഡർ കെ.റബിൻ എന്നിവർ സംസാരിച്ചു.