
മലപ്പുറം: പൊരുതുന്ന പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രശ്മി ഫിലിം സൊസൈറ്റി പലസ്തീൻ സിനിമകൾ പ്രദർശിപ്പിക്കുന്നു. 2024 ജനുവരി ആറിന് മലപ്പുറം പ്രസ് ക്ലബ്ബിലാണ് പ്രദർശനം. ഡറിൻ ജെ.സല്ലം സംവിധാനം ചെയ്ത 'ഫർഹ , ഹനി അബു ആസാദ് സംവിധാനം ചെയ്ത ഒമർ എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ചലച്ചിത്ര പ്രദർശനം ആറിന് വൈകീട്ട് നാലിന് എഴുത്തുകാരനായ പി.ജി. സാഗരൺ ഉദ്ഘാടനം ചെയ്യും.രശ്മി നിർവ്വഹക യോഗത്തിൽ പ്രസിഡന്റ് മണമ്പൂർ രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ കുറുപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. വി.എം.സുരേഷ് കുമാർ, ഹനീഫ് രാജാജി, എ.ബാബു, ജി.കെ.രാം മോഹൻ, ബാബു ഷൺമുഖദാസ്, എൻ.വി.മുഹമ്മദലി, നൗഷാദ് മാമ്പ്ര,അനീസ് കൂത്രാടൻ, ഡോ.പ്രമോദ് ഇരുമ്പുഴി എന്നിവർ സംസാരിച്ചു.