mediacal-camp

വണ്ടൂർ: വണ്ടൂർ ഗ്രാമപഞ്ചായത്തിൽ ശ്രവണ സഹായി വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്തവരിൽ 95 പേർക്കാണ് ശ്രവണസഹായി ആവശ്യമുള്ളതായി കണ്ടെത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 60 വയസ്സ് പൂർത്തിയായ കേൾവി ശക്തി കുറവുള്ള ആളുകൾക്കുള്ള ശ്രവണസഹായി വിതരണ പദ്ധതിയുടെ ഭാഗമായി, ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് വണ്ടൂർ ഷറഫിയ ഓഡറ്റോറിയത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.