award

മലപ്പുറം: കോഡൂർ ജനകീയ സാംസ്‌കാരിക സമിതി കലാ സാംസ്‌കാരിക മേഖലയിലെ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. വില്ലൻ മുഹമ്മദ് കുട്ടി, സ്വർണ്ണൻ കോഡൂർ സ്മാരക പുരസ്‌കാരങ്ങൾക്ക് കലാ സാംസ്‌കാരിക മേഖലയിൽ മികവ് തെളിച്ചവർക്കാണ് അവസരം. വ്യക്തികൾക്കും സംഘടനകൾക്കും പേരുകൾ നിർദേശിക്കാം. നിർദേശിക്കുന്നവരുടെ സംഭാവനകൾ സൂചിപ്പിക്കുന്ന കുറിപ്പ് സഹിതം ഡിസംബർ 31 നകം പ്രസിഡന്റ്, കോഡൂർ ജനകീയ സാംസ്‌കാരിക സമിതി,കോഡൂർ,676504 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ഖമിമസലല്യമമെമാസെമമൃശസമമൊശവേശ@ഴാമശഹ.രീാ വഴിയോ ലഭിക്കണം. വലിയാട് ജനുവരി അവസാന വാരം നടക്കുന്ന കലാലെ 2024 ൽ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും.