
വണ്ടൂർ: വണ്ടൂർ പൂക്കുളം എൽ.പി. സ്‌ക്കൂളിൽ ക്രിസ്മസ് ആഘോഷം വർണ്ണാഭം. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പി.ടി.എ എസ്.എം. സിയുടെ നേതൃത്വത്തിൽ കേക്കുകൾ വിതരണം ചെയ്തു. അദ്ധ്യാപകരും കുട്ടികളും ചേർന്ന് വിദ്യാലയത്തിൽ പുൽക്കൂടും സ്റ്റാറുമൊരുക്കി അലങ്കരിച്ചിരുന്നു. ക്രിസ്മസ് അപ്പുപ്പനും കരോൾ സംഘവും മുഴുവൻ ക്ലാസിലും കയറി കുട്ടിളോടൊപ്പം സെൽഫിയെടുത്തു.
ക്രിസ്മസ് അവധിക്ക് ശേഷം വിദ്യാലയം തുറക്കുന്ന ദിവസം അദ്ധ്യാപകരുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികൾക്കും നെയ്‌ചോറും ചിക്കൻ കറിയും വിളമ്പി ന്യൂ ഇയർ ആഘോഷവുമുണ്ട്. ഹെഡ് മാസ്റ്റർ പി.വി.സുരേഷ്, എസ്.എം.സി ചെയർമാൻ സി.ടി. നാസർ, പി.ടി.എ പ്രസിഡന്റ് എം.കെ. നാസർ എം.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.