
നിലമ്പൂർ: നിലമ്പൂർ യതീംഖാന അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. മൈലാടി അമൽ കോളജ് ഓഡിറ്റോറിയത്തിൽ പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബൂബക്കർ ഓമശ്ശേരി അദ്ധ്യക്ഷനായി. പി.എം ഉസ്മാനലി, കല്ലട കുഞ്ഞിമുഹമ്മദ്, നാലകത്ത് ബീരാൻകുട്ടി, അമൽ കോളജ് പ്രിൻസിപ്പൽ ഡോ. ടി.വി സക്കരിയ, പ്രൊഫ. പി.കെ നൂറുദ്ദീൻ, അലുമ്നി സെക്രട്ടറി ജംഷാദ് ബാബു വണ്ടൂർ, ടി.ടി. അബ്ദുൽ റഷീദ്, കെ.അബ്ദുൽ ഗഫൂർ, പി.ഷൗക്കത്തലി നിലമ്പൂർ, എ.അബ്ദുൽ ഹമീദ് സംസാരിച്ചു. കൺകുളിർക്കെ കുടുംബം എന്ന വിഷയത്തിൽ ഫാമിലി കൗൺസിലർ പ്രൊഫ.സയ്യിദ് അബുൽ ഖൈർ ക്ലാസെടുത്തു.