
പെരിന്തൽമണ്ണ: കേരള ഹയർ സെക്കൻഡറി ടീച്ചേർസ് യൂണിയൻ (കെ.എച്ച്.എസ്.ടി.യു) പെരിന്തൽമണ്ണ സബ് ജില്ലാ സമ്മേളനം നടത്തി. പെരിന്തൽമണ്ണ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനം കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറി സി.എ.എൻ ഷിബിലി ഉദ്ഘാടനം ചെയ്തു. മാനവികമാകണം ഇന്ത്യാ സുരക്ഷിതമാവണം കേരളം കരുതലാവണം വിദ്യാഭ്യാസം എന്ന സമ്മേളന പ്രമേയത്തിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മാസ്റ്റർ പി.സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. വി.പി. മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.