sreejith

പൊന്നാനി: സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം പെരുമ്പടപ്പ് എസ്.ഐ എൻ.ശ്രീജിത്തിനെ സസ് പെൻഡ് ചെയ്തു. മലപ്പുറം എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജിയാണ് നടപടിയെടുത്തത്.

സ്വർണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ് ലഭിച്ചിരുന്നു.
സ്വർണക്കടത്ത് സംഘങ്ങളുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ശ്രീജിത്തിന്റെ പങ്ക് കണ്ടെത്തി. സ്വർണവേട്ടയ്ക്ക് പൊലീസ് തയ്യാറെടുക്കുന്ന വിവരം സംഘങ്ങൾക്ക് ചോർത്തി നൽകിയിരുന്നു. കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണവേട്ടയുടെ വിവരങ്ങളും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ പിന്തുടർന്ന് നടത്തുന്ന അന്വേഷണങ്ങളുടെ വിവരങ്ങളും കൈമാറിയിരുന്നു. ഗൂഗിൾ പേ വഴിയാണ് പണം കൈപ്പറ്റിയിരുന്നത്.