sreenarayana-varnnolsavam

എടക്കര: എസ്.എൻ.ഡി.പി യോഗം നിലമ്പൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ വർണോത്സവം ചുങ്കത്തറ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. യൂണിയൻ പ്രസിഡന്റ് വി.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഭാസുര വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഗിരീഷ് മേക്കാട് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.പി.കെ.സോമൻ, ബോർഡ് മെമ്പർമാരായ എൻ.സുന്ദരേശൻ, സജി കുരുവിക്കാട്, യൂണിയൻ കൗൺസിലർമാരായ ഗിരീഷ് മൈലാടി, എം.ആർ. ശങ്കരൻ, വിജയൻ പുന്നശ്ശേരി,​ വിനോദ് പാറക്കൽ, വനിതാ സംഘം കേന്ദ്ര സമിതി അംഗം സി.ആർ.രാധാമണി, ടി.എൻ. രാജമ്മ, പി.വി.ഉഷ, വനിതാ സംഘം സെക്രട്ടറി ഒ.സുനിത, കമ്മിറ്റിയംഗങ്ങളായ മിനി അനിൽ, ശ്രീലേഖ,​ സുനിത പൂളമണ്ണ, രമ,​ യൂത്ത് മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി.ഓമനക്കുട്ടൻ, യൂണിയൻ പ്രസിഡന്റ് ബോബി കാലായിൽ, സെക്രട്ടറി സനൽ പൊട്ടൻതരിപ്പ സംസാരിച്ചു.