fest

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തും ചങ്ങരംകുളത്തെ വ്യാപാരികളും സംയുക്തമായി സംഘടിപ്പിക്കുന്ന ചങ്ങരംകുളം ഫെസ്റ്റ് ഇന്ന് മുതൽ വിപുലമായ പരിപാടികളോടെ ജനകീയമാക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുപ്പതാം തിയ്യതി വരെ നീണ്ടു നിൽക്കുന്ന ഫുഡ് ഫെസ്റ്റ് കൂടാതെ, വിവിധ സെമിനാറുകൾ, മെഗാ ജോബ് മേള, വിവിധകലാ പരിപാടികൾ എന്നിവയും ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും. ഇരുപത്തി ആറാം തിയ്യതി ഭിന്നശേഷിക്കാർക്കായി ചങ്ങരംകുളത്ത് പ്രവർത്തിക്കുന്ന അതിഥിയിലെ കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളോടെ വേദിക്ക് തിരശീല ഉയരും. തുടർന്ന് പട്ടാമ്പി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭിന്നശേഷി കലാകാരന്മാരുടെ സോങ് ഓൺ വീൽസ് എന്ന പരിപാടിയും, കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നേടിയ തിരുവിതാംകൂർ ഫോക്ക് അക്കാദമി കൂറ്റനാട് അവതരിപ്പിക്കുന്ന നാടൻ പാട്ട് എന്നിവ നടക്കും.