
വണ്ടൂർ: കരളിക്കാട്ടിൽ തണ്ടുപാറക്കൽ കുടുംബത്തിന്റെ പൊട്ടക്കുന്നുമ്മൽപുത്തൻ പീടിയക്കൽ ശാഖയുടെ കുടുംബ സംഗമം വണ്ടൂർ പുളിയക്കോട് കെ.ടി കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചു. സംഗമം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് കെ.ടി.അബ്ദുൽ ഹമീദിനൻ അദ്ധ്യക്ഷതയിൽ നടക്കുന്ന കുടുംബ സംഗമത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1500 ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു. കൂടാതെ വണ്ടൂരിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും കുടുംബത്തിന്റെ മറ്റു ശാഖകളിലെ വിശിഷ്ടാതിഥികളും ചടങ്ങിനെത്തി. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.അജ്മൽ, വണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജൽ അടപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. അഡ്വക്കേറ്റ് കെ.ടി.അബ്ദുൽഹമീദ്, കെ.ടി.ഉമ്മർ, കെ.ടി.സലീം, ഷൗക്കത്ത് മലക്കൽ, കെ.ടി.ബഷീർ, കെ.ടി.സക്കീർ ഹുസൈൻ, കെ.ടി. ഉണ്ണിചേക്കു തുടങ്ങിയവർ നേതൃത്വം നൽകി.