hindi

മലപ്പുറം: മലപ്പുറം ജില്ലയിലെ സർവീസിൽനിന്ന് വിരമിച്ച ഹിന്ദി അധ്യാപകരുടെ ആദ്യ സ്‌നേഹ സംഗമം ഹിന്ദി അധ്യാപക് മഞ്ച് (ഹം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ' സേവാ നിവൃത്ത് അധ്യാപക് സംഗം 'എന്ന പേരിൽ സംഘടിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർ സി സുരേഷ് ഉദ്ഘാടനം ചെയ്തു. പി.വി.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വിനോദ് കുരുവമ്പലം, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ. മുഹമ്മദ് മുസ്തഫ,സംസ്ഥാന ഐടി കോർഡിനേറ്റർ കെ.എ.ഹാരിസ്, ജില്ലാ പ്രസിഡന്റ് എ.റഫീഖ്, കെ.ആശാദേവി, ഇ.ജയ്പ്രകാശ്, വി.താര, മുഹമ്മദ് താണിക്കാട്ട്, പി.വിഷ്ണു, എം.സുമംഗല, ഇ.സുകുമാരൻ , ടി.വിമലകുമാരി , ഇ.പി.ശ്യാമള, കെ.ലീന, ടി.റാബിയ, പി.ലീലാവതി, പി. സുധർമ, കെ.എം.മുഹമ്മദ് ഹുസൈൻ, ടി.കെ.ഭാനുമതി, പി.അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ ആശാദേവി (ചെയർപേഴ്സൺ), പി.വി.കൃഷ്ണദാസ് (വൈസ് ചെയർമാൻ), ഇ ജയ്പ്രകാശ് (കൺവീനർ) , വി.താര (ജോ. കൺവീനർ), മുഹമ്മദ് താണിക്കാട്ട് (ട്രഷറർ).