inaguration

വണ്ടൂർ: വാണിയമ്പലം പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ സജീവസാന്നിധ്യമായിരുന്ന ഡി.സി.സി സെക്രട്ടറിയായിരുന്ന സി.കെ.മുബാറക്കിനെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുരളി കാപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഒരു വീട്ടിൽ ഒരു ആട്' പദ്ധതിയുടെ ഭാഗമായി 25 ആടുകളെ വിതരണം ചെയ്തു. സി.കെ.എഡ്യൂഫോറത്തിന്റെ ആഭിമുഖ്യത്തിൽ സഹ്യ കോളേജിലെ പാവപ്പെട്ട 20 വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ്.ജോയ് ,കെ.പി.സി.സി. സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല തുടങ്ങിയവർ അനുസ്മരണപ്രഭാഷണം നടത്തി. ഇ.മുഹമ്മദ് കുഞ്ഞി, കെ.സി. കുഞ്ഞിമുഹമ്മദ്, പി.ഉണ്ണികൃഷ്ണൻ, ടി.വിനയദാസ്,ടി.പി.ഹാരിസ്, സി.കെ ജയ്‌ദേവ്, റസാബുദ്ധിൻ റസാബ്, ശരീഫ് തുറക്കൽ, അനീസ മുബാറക്ക് തുടങ്ങിയവർ സംസാരിച്ചു.