
പരീക്ഷാഫലം
ബി.എഡ് സ്‌പെഷ്യൽ എജ്യക്കേഷൻ (ഹിയറിംഗ് ഇംപയർമെന്റ്) നാലാം സെമസ്റ്റർ ഏപ്രിൽ 2023 റഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായ ബി.ഫാം (2005 മുതൽ 2010 വരെ പ്രവേശനം) വിദ്യാർത്ഥികൾക്കുള്ള ഒന്ന്, രണ്ട്, മൂന്ന്, അവസാന വർഷ ഒറ്റത്തവണ റഗുലർ, സപ്ലിമെന്ററി സെപ്തംബർ 2022 പരീക്ഷ ജനുവരി 4ന് തുടങ്ങും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
വാക് ഇൻ ഇന്റർവ്യൂ മാറ്റി
എൻ.എസ്.എസ് എംപാനൽഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കരാറടിസ്ഥാനത്തിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനത്തിനായി 30ന് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ മാറ്റി. പുതുക്കിയ തിയതി പിന്നീടറിയിക്കും.