
കോട്ടക്കൽ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ എടരിക്കോട് പഞ്ചായത്തിൽ 2022-2023ൽ 100 ദിനം പൂർത്തി ആക്കിയ നൂറോളം വരുന്ന തൊഴിലാളികളെ പഞ്ചായത്ത് ആദരിച്ചു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലീൽ മണമ്മൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആബിദ തൈക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഫസലുദ്ധീൻ തയ്യിൽ, ആബിദ പൂവഞ്ചേരി, മെമ്പർമാരായ സുജിത പ്രഭ, മജീദ്, ഷിനി, പഞ്ചായത്ത് സെക്രട്ടറി അനില എന്നിവർ പങ്കെടുത്തു.