celebration
139ാമത് സ്ഥാപക ദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്നു

മലപ്പുറം: 139ാമത് സ്ഥാപക ദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ആഘോഷിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ്.ജോയ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി പി.പി.ഹംസ അദ്ധ്യക്ഷവഹിച്ചു. പതാക ഉയർത്തുകയും തുടർന്ന് കേക്ക് മുറിക്കുകയും ചെയ്തു. കെ.പി.സി.സി മെമ്പർ വി.എസ്.എൻ.നമ്പൂതിരി, ജില്ലാ ഭാരവാഹികളായ പി.എ.മജീദ്, പി.സി.വേലായുധൻ കുട്ടി, ഹാരിസ് ബാബു, സേവാദൾ ജില്ലാ ചീഫ് സുരേന്ദ്രൻ വാഴക്കാട്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ആനത്താൻ അജ്മൽ, എം.കെ.മുഹ്സിൻ, കെ.എം.ഗിരിജ സംസാരിച്ചു.