മലപ്പുറം: എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരിയിലെ ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച എൽ.ഡി.സി ഓറിയന്റേഷൻ പ്രോഗ്രാം ശ്രദ്ധേയമായി. ലൈഫ് ഇൻസ്റ്റിറ്റിയൂട്ട് സി.ഇ.ഒ വി.പി.എം.ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ.എം.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ ട്രെയിനർ ബെക്കർ കൊയിലാണ്ടി, ഡയറക്ടർമാരായ പി.പി.മുജീബ് റഹ്മാൻ, സിറാജുദ്ദീൻ കിടങ്ങയം, യൂസുഫ് പെരിമ്പലം സംസാരിച്ചു. പി.എസ്.സി കോച്ചിംഗ്, കരിയർ കൗൺസിലിംഗ്, വിവിധ മത്സര പരീക്ഷ കോച്ചിംഗ്, പ്രൊഫഷണൽ ട്രെയിനേഴ്സ് ടെയിനിംഗ് തുടങ്ങി നിരവധി പദ്ധതികളാണ് ലൈഫ് ഇൻസ്റ്റിറ്റിയൂട്ടിന്റെ കീഴിൽ നടക്കുന്നത്.